Header Ads

KPA BAHRAIN

ഗാന്ധിജയന്തി ചിത്രരചനാ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഗാന്ധിജയന്തി ചിത്രരചനാ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 'കെ.പി.എ. പൊന്നോണം 2026' ഓണാഘോഷ വേദിയിൽ വച്ചാണ് പുരസ്കാരങ്ങൾ കൈമാറിയത്.

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറ മഹാത്മാഗാന്ധിയുടെ ആശയങ്ങളെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നതിനുമായി സംഘടിപ്പിച്ച മത്സരത്തിൽ വേദ വിജേഷ് ഒന്നാം സ്ഥാനത്തിന് അർഹയായി. ഗൗരി നന്ദ രണ്ടാം സ്ഥാനവും നിവേദ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.



ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. വിജയികളായ കുട്ടികളെ കൊല്ലം പ്രവാസി അസോസിയേഷൻ പ്രവർത്തകർ അഭിനന്ദിക്കുകയും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു.




No comments

Powered by Blogger.