കൊല്ലം പ്രവാസി അസോസിയേഷന്റെ പൊന്നോണം 2026 വര്‍ണ്ണശബളമായി ആഘോഷിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്റെ പൊന്നോണം 2026 വര്‍ണ്ണശബളമായി ആഘോഷിച്ചു
ബഹ്‌റൈൻ: കൊല്ലം പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊന്നോണം 2026 അദാരി പാർക്കിൽ വച്ചു അതിവിപുലമായി ആഘോഷിച്ചു. കെപിഎ യുടെ ബഹ്‌റൈനിലെ പത്തു ഏരിയകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത ആഘോഷം പ്രവാസി മലയാളികളുടെ ഒത്തൊരുമയുടെയും കേരളീയ സംസ്കാരത്തിന്റെയും സ്നേഹസംഗമമായി മാറി..jpeg)
ആയിരത്തിമുന്നൂറിലധികം പേർക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മുതിർന്ന കലാകാരന്മാരുടെയും, പ്രവാസശ്രീ അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികളും കെപിഎ സിംഫണിയുടെ ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടി. വിവിധ കലാപരിപാടികളും സംഗീതവിരുന്നും നിറഞ്ഞുനിന്ന ആഘോഷം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആവേശകരമായി.
.jpeg)
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആഘോഷം ഉദ്ഘാടനം ചെയ്തു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. പൊന്നോണം 2026 ജനറൽ കൺവീനർ സന്തോഷ് കാവനാട് സ്വാഗതം പറഞ്ഞു.
.jpeg)
ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, സാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂർ, കെപിഎ രക്ഷാധികാരി ചന്ദ്രബോസ്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
കെപിഎ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂബ് തങ്കച്ചൻ തുടങ്ങിയ ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. അസിസ്റ്റന്റ് ട്രഷറർ സിദ്ദീഖ് ഷാൻ നന്ദി രേഖപ്പെടുത്തി.
ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യവും കെപിഎ അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തവും പൊന്നോണം 2026-നെ അവിസ്മരണീയമായ ആഘോഷമാക്കി മാറ്റി. സംഘാടകരുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമം ആഘോഷത്തിന്റെ വിജയത്തിന് കരുത്തായി.
.jpeg)
.jpeg)
No comments