Header Ads

KPA BAHRAIN

നബിദിനവും ഓണവും മധുരമാക്കി KPA മുഹറഖ് ഏരിയ

നബിദിനവും ഓണവും മധുരമാക്കി KPA മുഹറഖ് ഏരിയ

മനാമ: നബിദിനത്തോടും ഓണാഘോഷത്തോടും അനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ (KPA) മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ ഹിദ്ദ് BIW ക്യാമ്പിലെ പ്രവാസി സുഹൃത്തുക്കൾക്കായി സംഘടിപ്പിച്ച ‘മധുരം പകർന്നുനൽകി’ മധുരവിതരണ പരിപാടി ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകർന്നുനൽകിയ പരിപാടി പ്രവാസികൾക്കിടയിൽ വേറിട്ട അനുഭവമായി.

KPA മുഹറഖ് ഏരിയ വൈസ് പ്രസിഡന്റ് അജൂബ് ഭദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി ഷഫീഖ് ഇബ്രാഹിംകുട്ടി സ്വാഗതം ആശംസിച്ചു. KPA സെക്രട്ടറി പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജ്യോതി പ്രമോദ്, വിനീത് അലക്സാണ്ടർ, അബ്ദുൽ അഹദ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് KPA മുഹറഖ് ഏരിയ കോർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ പരിപാടിയോട് സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

പ്രവാസിശ്രീ അംഗം ലിഡിയ അജൂബ് ഉൾപ്പെടെ ഏരിയയിലെ മറ്റ് ഭാരവാഹികളും പ്രവർത്തകരും പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏരിയ അംഗങ്ങളുടെയും പ്രവർത്തകരുടെയും സജീവ സാന്നിധ്യവും സഹകരണവും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.

പ്രവാസി സമൂഹത്തിൽ സ്നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്ന ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും, പരിപാടി വിജയകരമാക്കാൻ പ്രവർത്തിച്ച മുഴുവൻ ഭാരവാഹികൾക്കും പ്രവർത്തകർക്കും സംഘാടകർ നന്ദി അറിയിച്ചു.






No comments

Powered by Blogger.