KPA മനാമ ഏരിയയുടെ മധുര വിതരണം ശ്രദ്ധേയമായി
KPA മനാമ ഏരിയയുടെ മധുര വിതരണം ശ്രദ്ധേയമായി
മനാമ: നബിദിനത്തോടും ഓണാഘോഷത്തോടും അനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ (KPA) മനാമ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മധുര വിതരണം ശ്രദ്ധേയമായി. 500-ൽ പരം പ്രവാസി സുഹൃത്തുക്കൾക്ക് മധുരം വിതരണം ചെയ്ത് നബിദിനത്തിന്റെയും ഓണത്തിന്റെയും സന്തോഷം പങ്കുവെച്ച പരിപാടി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്നു.
KPA പ്രസിഡന്റ് നിസാർ കൊല്ലം പരിപാടി ഉദ്ഘാടനം ചെയ്തു. മനാമ ഏരിയ പ്രസിഡന്റ് അരുൺ പ്രസാദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സുധീർ സുലൈമാൻ സ്വാഗതം ആശംസിച്ചു.
സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ഷമീർ സലീം, മനോജ് ജമാൽ, കോയിവിള മുഹമ്മദ് കുഞ്ഞ്, അബ്ദുൽ അഹദ് എന്നിവർ ആശംസകൾ നേർന്നു. സാമൂഹിക പ്രവർത്തകൻ സൈദ് ഹനീഫും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
മനാമ ഏരിയ കമ്മിറ്റി അംഗങ്ങളുടെയും പ്രവാസി ശ്രീ കൂട്ടായ്മയിലെ അംഗങ്ങളുടെയും സജീവ സഹകരണത്തോടെയാണ് മധുര വിതരണം സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ ശ്രദ്ധേയത നൽകി.
ചടങ്ങിൽ മനാമ ഏരിയ ട്രഷറർ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

.jpeg)
No comments