Header Ads

KPA BAHRAIN

നബിദിന–ഓണാഘോഷ മധുര വിതരണം സംഘടിപ്പിച്ച് KPA റിഫാ ഏരിയ


നബിദിന–ഓണാഘോഷ മധുര വിതരണം സംഘടിപ്പിച്ച് KPA റിഫാ ഏരിയ

മനാമ: നബിദിനവും ഓണാഘോഷവും പ്രമാണിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ (KPA) റിഫാ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മധുര വിതരണം ഗംഭീരമായി സമാപിച്ചു. നബിദിനത്തിന്റെയും ഓണത്തിന്റെയും സ്നേഹവും സൗഹൃദവും പങ്കുവെച്ച് സംഘടിപ്പിച്ച പരിപാടി പ്രവാസി സമൂഹത്തിൽ ഒരുമയുടെയും സഹോദര്യത്തിന്റെയും സന്ദേശമായി മാറി.

കെ.പി.എ പ്രസിഡന്റ് ശ്രീ നിസാർ കൊല്ലം പായസ വിതരണം നടത്തി പരിപാടിക്ക് തുടക്കം കുറിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ശ്രീ സുരേഷ് ഉണ്ണിത്താൻ, ശ്രീ സാജൻ നായർ, മുൻ കെ.പി.എ ട്രഷറർ ശ്രീ മനോജ് ജമാൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

മത–സാംസ്കാരിക വൈവിധ്യങ്ങൾക്കിടയിലും പരസ്പര സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു മധുര വിതരണ പരിപാടി. പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കുചേർന്ന് ആശംസകൾ നേർന്നു.

പ്രസിഡന്റ് ശ്രീ ഹബീബ് റഹ്‌മാൻ, സെക്രട്ടറി ശ്രീ സരുൺ തോമസ്, ട്രഷറർ ശ്രീ റെനി എഡ്മണ്ട്, ജോയിന്റ് സെക്രട്ടറി ശ്രീ അനീഷ് കുമാർ, വൈസ് പ്രസിഡന്റ് ശ്രീ അക്ബർ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും സംഘാടകർ നന്ദി അറിയിച്ചു.













No comments

Powered by Blogger.