കെ പി എ സംഘടിപ്പിക്കുന്ന ബഹറിൻ ദേശീയ ദിനാഘോഷങ്ങൾക്ക് വിപുലമായ തുടക്കം
കെ പി എ സംഘടിപ്പിക്കുന്ന ബഹറിൻ ദേശീയ ദിനാഘോഷങ്ങൾക്ക് വിപുലമായ തുടക്കം
.jpg)
കെ പി എ സംഘടിപ്പിക്കുന്ന ബഹറിൻ ദേശീയ ദിനാഘോഷങ്ങൾക്ക് വിപുലമായ തുടക്കം
കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ 54 മത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ ആഘോഷപരിപാടികൾക്ക് തുടക്കമായി. റിഫ ഐ എം സി മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം കെ പി എ രാഷാധികാരിയും മുൻ ലോക കേരള സഭ അംഗം ആയ ബിജു മലയിൽ ഉത്‌ഘാടനം ചെയ്തു . തുടർന്ന് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ബിജുമലയിലും ചേർന്ന് കേക്ക് മുറിച്ചു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും കെ പി എ സെക്രട്ടറി അനിൽ കുമാർ നന്ദിയും പറഞ്ഞു . വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രട്ടറി രജീഷ് പട്ടാഴി , കെ പി എ ട്രഷറർ മനോജ് ജമാൽ ഐഎംസി മെഡിക്കൽ സെന്റർ മാനേജ്മെന്റ് പ്രതിനിധി നിഷ കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ എന്നിവർ ആശംസകൾ അറിയിച്ചു.
54 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പ് ക്യാമ്പും, മുഹറക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര വിതരണവും ,റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വൺ ഡേ ടൂറും സംഘടിപ്പിക്കുന്നുണ്ട് എന്ന കാര്യവും ഭാരവാഹികൾ അറിയിച്ചു . ചടങ്ങിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ സെൻട്രൽ , ഡിസ്ട്രിക്ട് , ഏരിയ ഭാരവാഹികളും, പ്രവാസി ശ്രീ ഭാരവാഹികൾ , മറ്റു അംഗങ്ങളും പങ്കെടുത്തു .
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
No comments