Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 19-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

 കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 19-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെ . പി . എ  സ്നേഹസ്പർശം 19 -മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 100-ൽ പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ്  കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു ഉദ്ഘാടനം നിർവഹിച്ചു.സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്‌റൈൻ ICRF ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ മുഖ്യ അതിഥിയായി പങ്കെടുത്തു . ഏരിയ സെക്രട്ടറി ജിബി ജോൺ വര്ഗീസ് സ്വാഗതവും ഏരിയ ട്രഷറർ സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.   

 

കെ. പി. എ. ജനറൽ സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധൻ, കെ പി എ ട്രഷറർ മനോജ് ജമാൽ കെ പി എ സെക്രട്ടറിമാരായ അനിൽ കുമാർ റെജീഷ് പട്ടാഴി , ബ്ലഡ് ഡോനെഷൻ കൺവീനർമാരായ  വി.  എം. പ്രമോദ് , നവാസ് ജലാലുദ്ദീൻ, ഏരിയ കോഡിനേറ്റർ മാരായ റെജിമോൻ ബേബികുട്ടി,ബിജു ആർ പിള്ള,ഏരിയ വൈസ് പ്രസിഡന്റ് അക്ബർ ഷാ ,ഏരിയ ജോയിന്റ് സെക്രട്ടറി ജേക്കബ് ജോൺ പ്രവാസി ശ്രീ ചെയർ പേഴ്സൺ അഡ്വ പ്രദീപ അരവിന്ദ് എന്നിവർ ആശംസകൾ അറിയിച്ചു.










കെ. പി. എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം , സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ  അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. 

No comments

Powered by Blogger.