Header Ads

KPA BAHRAIN

ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ നടത്തിയ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി

 ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു  കൊല്ലം പ്രവാസി അസോസിയേഷൻ  നടത്തിയ മെഡിക്കൽ അവയർനസ്  ക്ലാസും മെഡിക്കൽ ക്യാമ്പും  ശ്രദ്ധേയമായി


കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ അവയർനസ്  ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി. 140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ  മെഡിക്കൽ ക്യാമ്പ്  കെ പി എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു .  ഇന്ത്യൻ ക്ലബ് പ്രസിഡന്റ്  ജോസഫ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു.
മെഡിക്കൽ അവയർനസ്  ക്ലാസിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഇന്റെർണൽ മെഡിസിൻ  ഡോക്ടർ നൗഫൽ നാസറുദ്ദീൻ  കാർഡിയാക് & ലൈഫ് സ്റ്റൈൽ  രോഗസംബന്ധമായി  സംസാരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ഉണ്ടായി.
കെ . പി . എ  മനാമ  ഏരിയ പ്രസിഡന്റ്‌  അബ്ദുൽ അഹദ് അധ്യക്ഷനായ ചടങ്ങിൽ മനാമ ഏരിയ കോർഡിനേറ്റർ.ഷമീർ സലീം ആമുഖവും   ഏരിയ ജോയിന്റ് സെക്രട്ടറി സുധീർ  സുലൈമാൻ സ്വാഗതവും  ഏരിയ ട്രഷറെർ അരുൺ പ്രസാദ് നന്ദിയും പറഞ്ഞു.  അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ്  താഹ, കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കെ പി എ വൈസ് പ്രസിഡന്റ്  കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ ട്രഷറർ  മനോജ് ജമാൽ  കെ പി എ സെക്രട്ടറിമാരായ  അനിൽകുമാർ, രജീഷ് പട്ടാഴി എന്നിവർ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ്‌  നാസറുദീൻ, എന്നിവർ  ക്യാമ്പിന് നേതൃത്വം നൽകി.  ചടങ്ങിൽ കെ.പി.എ സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി,  പ്രവാസി ശ്രീ കമ്മിറ്റി, ഏരിയ മെംബേർസ് എന്നിവർ സംബന്ധിച്ചു,










No comments

Powered by Blogger.