Header Ads

KPA BAHRAIN

കെ പി എ പ്രവാസി ശ്രീ ക്കു പുതിയ നേതൃത്വം.

 കെ പി എ  പ്രവാസി  ശ്രീ ക്കു പുതിയ നേതൃത്വം.

കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ  വിഭാഗമായ  പ്രവാസി ശ്രീ യുടെ പുതിയ ഭാരവാഹികളുടെ  സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹ്‌റൈൻ ബാങ്സ്  ആൻഡ് തായി റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍  പ്രവാസി ശ്രീ  യൂണിറ്റ്  ഹെഡ്  പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു. നാടക രചിതാവും സാമൂഹിക പ്രവർത്തകയുമായ  ദീപ  ജയചന്ദ്രൻ  നവജ്വാല സമ്മേളനം  ഉദ്ഘാടന ചെയ്തു. പ്രവാസി ശ്രീ  യൂണിറ്റ് ഹെഡ്  അഞ്ജലി രാജ്  സ്വാഗതമാശംസിച്ചു. പ്രമുഖ  മാധ്യമപ്രവർത്തകനും  ഫോർ പി എം ന്യൂസ് ചെയർമാനുമായ  പ്രദീപ് പുറവങ്കര മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ   കേരള സമാജം  ലേഡീസ് വിങ്  പ്രസിഡന്റ് മോഹിനി തോമസ് , സുനോ റേഡിയോ  പ്രോഗ്രാം ഹെഡ് ആർ ജെ ബോബി ,മുൻ  ലോക കേരളസഭ അംഗവും സാമൂഹിക പ്രവർത്തകനും  കെ പി എ  രക്ഷാധികാരിയുമായ  ബിജു മലയിൽ എന്നിവർ  വിശിഷ്ടാതിഥികളായി പങ്കെടുത്തു..കെ പി എ പ്രസിഡന്റ്  അനോജ് മാസ്റ്റർ പ്രവാസി  ശ്രീയുടെ പ്രവർത്തന രീതികളെ കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെ കുറിച്ചും വിവരണം നൽകി.തുടർന്ന് കെപിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ  പ്രവാസശ്രീയുടെ  പുതിയ ഭാരവാഹികളായി   അഡ്വക്കേറ്റ്  പ്രദീപ അരവിന്ദ് പ്രവാസി ശ്രീ  ചെയർപേഴ്സണായും വൈസ് ചെയർപേഴ്സണരായി ഷാമില ഇസ്മയിലും  അഞ്ജലി രാജും  ചുമതല ഏറ്റു. പ്രസ്തുത ചടങ്ങിൽ വച്ച്   പ്രവാസി ശ്രീയുടെ 11  യൂണിറ്റുകളിൽ നിന്നുമുള്ള   യൂണിറ്റ് ഹെഡുകളും  സബ് ഹെഡുകളും ചുമതലയേറ്റു.കെ പി എ ജനറൽ സെക്രട്ടറി  പ്രശാന്ത് പ്രബുദ്ധൻ  ട്രഷറർ  മനോജ് ജമാൽ ,  കെ പി എ സ്ഥാപക  പ്രസിഡന്റ്  നിസാർ കൊല്ലം ,  സെക്രട്ടറിമാരായ  അനിൽകുമാർ ,  രജീഷ് പട്ടാഴി ,  വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, അസിസ്റ്റന്റ് ട്രഷറർ  കൃഷ്ണകുമാർ , പ്രവാസി ശ്രീ  കോഡിനേറ്റർ  രഞ്ജിത്ത് ആർ പിള്ളൈ എന്നിവർ  ആശംസകൾ അറിയിച്ചു.പ്രവാസി ശ്രീ നവ ജ്വാല  പ്രോഗ്രാം കോഡിനേറ്റർ ഷാനി നിസാർ നന്ദി അറിയിച്ചു.














No comments

Powered by Blogger.