കൊല്ലം പ്രവാസി അസോസിയേഷന്‍ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ടൂബ്ലി അബു സാമി സ്വിമ്മിംഗ് പൂളിൽ നടന്ന കുടുംബസംഗമത്തില്‍ വെച്ച് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ഉത്ഘാടനം നിര്‍വഹിച്ചു. തതവസരത്തില്‍ പുതിയ അപേക്ഷ ഫോം മെമ്പർഷിപ് സെക്രെട്ടറി മജു വർഗീസില്‍ നിന്നും സ്വീകരിച്ചു. ചടങ്ങില്‍ മറ്റു സെക്രട്ടറിയേറ്റ്, സെൻട്രൽ, ഡിസ്ട്രിക്റ്റ്, പ്രവാസിശ്രീ അംഗങ്ങൾ സന്നിഹിതരായിരുന്നു.ബഹ്‌റൈനില്‍ അതിവസിക്കുന്ന മുഴുവന്‍ കൊല്ലം നിവാസികളെയും അസോസിയേഷന്‍റെ ഭാഗമാക്കുക എന്നതാണ് ഈ കാമ്പയിന്റെ മുഖ്യ ലക്ഷ്യം. 2025 ഡിസംബർ 31നു അവസാനിക്കുന്ന രണ്ടു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ആണ് തുടക്കമായത്. കൂടുതൽ വിവരങ്ങൾക്ക് കെ പി എ മെമ്പർഷിപ് സെക്രട്ടറി മജു വര്ഗീസ് 3987 0901 കെ പി എ സെക്രട്ടറിമാരായ അനിൽ കുമാർ 3926 6951 രജീഷ് പട്ടാഴി 3415 1895 എന്നിവരെ ബന്ധപ്പെടാവുന്നത് ആണ്. എല്ലാ കൊല്ലം പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നു പ്രസിഡന്റ് അനോജ് മാസ്റ്ററും ജനറല്‍സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അഭ്യര്‍ഥിച്ചു.


No comments