കെപിഎ പൊന്നോണം 2025 വിജയാഘോഷവും ജില്ലാ കമ്മിറ്റി കുടുംബ സംഗമവും സംഘടിപ്പിച്ചു.
കെപിഎ പൊന്നോണം 2025 വിജയാഘോഷവും ജില്ലാ കമ്മിറ്റി കുടുംബ സംഗമവും സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈനിലെ വിവിധ ഏരിയകളിലായി സംഘടിപ്പിച്ച കെപിഎ പൊന്നോണം 2025 ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കെ പി എ സെൻട്രൽ - ജില്ലാ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി അബു സാമി സ്വിമ്മിങ് പൂളിൽ വെച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി ,അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, എന്നിവർ ആശംസകൾ അറിയിച്ചു. കെ പി എ പൊന്നോണം 2025 ന്റെ വിജയത്തിനായി പ്രവർത്തിച്ച സൽമാബാദ് , സൽമാനിയ , ഹമദ് ടൌൺ , റിഫ, ഗുദൈബിയ , സിത്ര , ഹിദ്ദ് , ബുദൈയ, മനാമ , മുഹറഖ് ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും, പ്രവാസി ശ്രീ യ്ക്കും മൊമെന്റോ നൽകി അനുമോദിച്ചു. അതോടൊപ്പം കെ പി എ പൊന്നോണം 2025 ൽ എല്ലാ ഏരിയകൾക്കും കലാവിരുന്നൊരുക്കിയ കെ പി എ സൃഷ്ടി സിംഫണി ടീമിന് മൊമെന്റോ നൽകി അനുമോദിച്ചു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ മൊമെന്റോ സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാറിനും ടീം സിംഫണിക്കും കൈമാറി. ട്രഷറർ മനോജ് ജമാൽ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ സെൻട്രൽ കമ്മറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കെ പി എ സിംഫണി ടീം അവതരിപ്പിച്ച ഗാനവിരുന്ന് കുടുംബ സംഗമത്തിന് പകിട്ടേകി.



.jpg)










No comments