Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസ്സോസിയേഷൻ വെർച്വൽ ലൈബ്രറി- കെ. പി. എ വായനശാലയ്ക്ക് ആരംഭമായി

 

കൊല്ലം പ്രവാസി അസ്സോസിയേഷൻ  സംഘടിപ്പിച്ച വിഷു ഈസ്റ്റർ പരിപാടിയിൽ  കെ. പി. എ വായനശാല എന്ന വെർച്വൽ ലൈബ്രറിയ്ക്ക് ആരംഭമായി.  കെ. പി. എ വായനശാല എന്ന  വെർച്വൽ ലൈബ്രറിയുടെ  പോസ്റ്റർ  സൃഷ്ടി ജനറൽ കൺവീനർ  ജഗത് കൃഷ്ണകുമാർ കെപിഎ പ്രസിഡന്റ്  അനോജ് മാസ്റ്ററിനു കൈമാറിയാണ് ഇതിന്റെ തുടക്കം കുറിച്ചത്.   

കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യ വിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ വായന ഇഷ്ടപ്പെടുന്നവർക്കും,  വിജ്ഞാന , സാഹിത്യപ്രേമികൾക്കുമായി വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് ഈ  വിർച്വൽ ലൈബ്രറി പ്രവർത്തിക്കുന്നത് . വിവിധ ശ്രേണിയിലുള്ള പത്രമാധ്യമങ്ങളും, വിജ്ഞാന, സാഹിത്യ പുസ്തകങ്ങളുടെ പിഡിഫ്, എം.പി.3, ഇപബ്,  റേഡിയോ നാടകങ്ങൾ എന്നിവ ഈ ഗ്രൂപ്പിലൂടെ അംഗങ്ങൾക്ക് ലഭിക്കുന്നതാണ്.

താല്പര്യമുളവർക്കു ഗ്രൂപ്പ് ലിങ്കിലൂടെ ജോയിൻ ചെയ്യാവുന്നതാണ് . 

https://chat.whatsapp.com/HVrJlNgipdNFJvLFcMKSNa


No comments

Powered by Blogger.