Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 കൊല്ലം പ്രവാസി അസോസിയേഷൻ  ലോക തൊഴിലാളി ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 

കൊല്ലം പ്രവാസി അസോസിയേഷൻ  ലോക തൊഴിലാളി ദിനം  കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച്   കെ . പി . എ  സ്നേഹസ്പർശം 17 -മതു രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചു കൊണ്ട് ആഘോഷിച്ചു.



മെയ് ഒന്നിന് രാവിലെ  കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ  സ്നേഹസ്പർശം 17 -മതു രക്തദാന ക്യാമ്പിൽ 60-ൽ  പരം പ്രവാസികൾ രക്തദാനം നടത്തി.   ക്യാമ്പ് ഗുരുദേവ സോഷ്യൽ സൊസൈറ്റി  ചെയർമാൻ സനീഷ്  കൂറുമുള്ളിൽ ഉത്‌ഘാടനം  ചെയ്യ്തു. കെ പി എ പ്രസിഡന്റ്   അനോജ് മാസ്റ്റർ  അധ്യക്ഷത വഹിച്ച  ചടങ്ങിൽ    ബ്ലഡ് ഡൊണേഷൻ  കൺവീനർ  വിഎം പ്രമോദ്  സ്വാഗതവും  കെ പി എ  ജനറൽ സെക്രട്ടറി   പ്രശാന്ത്  പ്രബുദ്ധൻ , വൈസ് പ്രസിഡന്റ്   കോയിവിള   മുഹമ്മദ് കുഞ്ഞ് , ട്രഷറർ  മനോജ്  ജമാൽ , സെക്രട്ടറിമാരായ   അനിൽകുമാർ ,  രജീഷ് പട്ടാഴി, കെ പി എ  സ്ഥാപക പ്രസിഡന്റ്  നിസാർ കൊല്ലം,  സ്ഥാപക ജനറൽ സെക്രട്ടറി ജഗത്  കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലഡ് ഡൊണേഷൻ  കൺവീനർ നവാസ് കരുനാഗപ്പള്ളി നന്ദി അറിയിച്ചു. കെ. പി. എ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ  അംഗങ്ങൾ  ക്യാമ്പിന് നേതൃത്വo നൽകി.



 

No comments

Powered by Blogger.