Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ വിഷു -ഈസ്റ്റർ ആഘോഷിച്ചു.

 കൊല്ലം പ്രവാസി അസോസിയേഷൻ  വിഷു -ഈസ്റ്റർ  ആഘോഷിച്ചു.


കൊല്ലം പ്രവാസി അസോസിയേഷൻ  വിഷു ഈസ്റ്റർ  ആഘോഷം  കലവറ റസ്റ്റോറെന്റ് ഹാളിൽ വച്ച് വിപുലമായി ആഘോഷിച്ചു. കെ പി എ പ്രസിഡന്റ്  അനോജ്  മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിനു  ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ  സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി  ജനറൽ സെക്രട്ടറി  ശ്രീകാന്ത് എം എസ്  ഉദ്ഘാടനവും,   സാമൂഹ്യ പ്രവർത്തകനായ  സെയ്ദ് ഹനീഫ  വിശിഷ്ട വ്യക്തിയായും പങ്കെടുത്തു സംസാരിച്ചു ..   കെ. പി. എ. കലാ സാംസ്കാരിക വിഭാഗം - സൃഷ്ടിയുടെ നേതൃത്വത്തിൽ  ആരംഭിച്ച  കെ. പി. എ വായനശാല എന്ന  വെർച്വൽ ലൈബ്രറിയുടെ  പോസ്റ്റർ  സൃഷ്ടി ജനറൽ കൺവീനർ  ശ്രീ ജഗത് കൃഷ്ണകുമാർ കെപിഎ പ്രസിഡന്റ്  അനോജ് മാസ്റ്ററിനു  കൈമാറി.  

കെ പി എ സ്ഥാപക പ്രസിഡന്റ്  നിസാർ കൊല്ലം, കെ പി എ വൈസ് പ്രസിഡന്റ്  കോയിവിള  മുഹമ്മദ് കുഞ്ഞ് ,  സെക്രട്ടറി  അനിൽകുമാർ ,   സെക്രട്ടറി  രജീഷ് പട്ടാഴി  ,കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി  ജഗത് കൃഷ്ണകുമാർ , കെ പി എ സ്ഥാപക  സെക്രട്ടറി  കിഷോർ കുമാർ, കെ പി എ സ്ഥാപക ട്രഷറർ  രാജ് ഉണ്ണി കൃഷ്ണൻ , മുൻ കെ പി എ  അസിസ്റ്റന്റ്  ട്രഷറർ  ബിനു കുണ്ടറ എന്നിവർ  പരിപാടിക്ക്  ആശംസകൾ  അറിയിച്ചു . കെ പി എ ട്രഷറർ  മനോജ് ജമാലിന്റെ ചടങ്ങിന് നന്ദി അറിയിച്ചു .

തുടർന്ന്  സൃഷ്ടി കലാകാരന്മാരുടെയും , കുട്ടികളുടെയും നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി  . കെ പി എ  സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ  കുടുംബാംഗങ്ങളും പരിപാടിയിൽ  സന്നിഹിതരായിരുന്നു.


















No comments

Powered by Blogger.