Header Ads

KPA BAHRAIN

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു

 കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു

10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു.  ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 34 കുട്ടികളാണ്  2024 ലെ  കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായത്.  ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ  രക്ഷിതാക്കളും ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. 
 കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ  അദ്ധ്യക്ഷനായ ചടങ്ങ്  ഹവാർ ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ സജിത സതീഷ് ഉത്‌ഘാടനം ചെയ്തു.  പി . എം . ഓ ഇന്ത്യ  നാഷണൽ ഡിസാസ്റ്റർ ഗ്രൂപ്പ് അംഗവും ,  കൻസൾട്ടന്റും ആയ  ഡോ .  അനൂപ് അബ്ദുള്ള  മുഖ്യാതിഥിയായും,  സീനിയർ കൗൺസിലറും ,  പ്രവാസി ഗൈഡൻസ് ഫോറം ചെയർമാനുമായ  ഡോ.  ജോൺ പനക്കൽ മുഖ്യ പ്രഭാഷകൻ ആയും  പങ്കെടുത്തു.  കെ.പി.എ ജനറൽ സെക്രട്ടറിപ്രശാന്ത് പ്രബുദ്ധൻ  സ്വാഗതവും കെ.പി.എ ട്രെഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു.  
കെ.പി.എ വൈ.പ്രസിഡന്റ് കോയിവിള  മുഹമ്മദ് , സെക്രട്ടറി അനിൽകുമാർ  , അസി. ട്രെഷറർ കൃഷ്ണകുമാർ  എന്നിവർ സന്നിഹിതരായിരുന്നു.  നിസാർ കൊല്ലം എക്സലൻസ് അവാർഡ്  ചടങ്ങുകൾ നിയന്ത്രിച്ചു.  അവാർഡ് കമ്മിറ്റി അംഗങ്ങളായ  ആയ ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ ,  രാജ് കൃഷ്ണൻ ,  ബിജു ആർ പിള്ള , രഞ്ജിത് , മജു വർഗീസ്, ഷമീർ സലിം, ചിൽഡ്രൻസ് പാർലമെന്റ് മെംബേർസ്, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകൾ  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

















No comments

Powered by Blogger.