കെ . പി . എ സൽമാബാദ് ഏരിയ കമ്മിറ്റി മധുര വിതരണം നടത്തി
നബിദിന, ഓണാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റി മധുര വിതരണം നടത്തി.
കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ മധുര വിതരണ ചടങ്ങിന് ഉത്ഘാടനം നിർവഹിച്ചു. സെക്രെട്ടറിയേറ്റ് അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, കോയിവിള മുഹമ്മദ് കുഞ്ഞ് , മനോജ് ജമാൽ, രജീഷ് പട്ടാഴി, സെൻട്രൽ കമ്മിറ്റി അംഗം കിഷോർ കുമാർ, സൽമാബാദ് ഏരിയ കോർഡിനേറ്റർ ശ്രീ ലിനീഷ്. പി. ആചാരി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.
സൽമാബാദ് ഏരിയ സെക്രട്ടറി അനൂപ് യൂ. എസ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ ട്രഷറർ ശ്രീ അബ്ദുൽ സലിം നന്ദി അറിയിച്ചു .
No comments