കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസി ശ്രീ യുണിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ അത്തപൂക്കളമത്സരം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസി ശ്രീ യുണിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ അത്തപൂക്കളമത്സരം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസി ശ്രീ യുണിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപൂക്കളമത്സരത്തിൽ സിമി സരുൺ നയിച്ച ടീം ജമന്തി ഒന്നാം സ്ഥാനം നേടി . ആഷാ തോമസ് നയിച്ച ടീം മന്ദാരം രണ്ടാം സ്ഥാനവും , ജിബി ജോൺ നയിച്ച ടീം അത്തം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്ത യോഗത്തിൽ വച്ച് വിജയികൾക്ക് ട്രോഫികളും, മെഡലുകളും, പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , ട്രെഷറർ മനോജ് ജമാൽ , സെക്രട്ടറിമാരായ അനിൽ കുമാർ , രജീഷ് പട്ടാഴി , വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , മുൻ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു . യൂണിറ്റ് അംഗം ഉഷാ കൃഷ്ണൻ സ്വാഗതവും റീജ മുസ്തഫ നന്ദിയും പറഞ്ഞു . മത്സരം വളരെ മികച്ച നിലവാരം പുലർത്തി എന്നു വിധികർത്താക്കൾ ആയിരുന്ന സന്തോഷ് തങ്കച്ചൻ, രാജേശ്വരി പത്മനാഭൻ എന്നിവർ പറഞ്ഞു. ചടങ്ങിൽ കെ. പി. എ സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ പങ്കെടുത്തു. യൂണിറ്റ് അംഗങ്ങളായ ഡോ. എലിസബത്ത്, അനില ഷിബു, സിമി സരുൺ, രമ്യാ സുനിൽ, ശ്രീവിദ്യാ രതീഷ്, അർച്ചന അനന്ദു എന്നിവർ മത്സരം നിയന്ത്രിച്ചു.
.
No comments