Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ്  ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ്  ശ്രദ്ധേയമായി. 70 പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ  പി  എ  പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉൽഘാടനം ചെയ്യ്തു.   സൽമാബാദ്  ഏരിയ പ്രസിഡന്റ്‌  തുളസി രാമൻ അധ്യക്ഷനായ ചടങ്ങിൽ  ഏരിയ സെക്രട്ടറി  അനൂപ് യു എസ് സ്വാഗതവും  ഏരിയ ട്രഷറെർ  അബ്ദുൾ സലീം നന്ദിയും പറഞ്ഞു .   വിശിഷ്ടാഥിതികളായ ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ്  ഹരീഷ് നായർ, ഡോ . ആശ ശ്രീകുമാർ,  സെക്രെട്ടറിയറ്റ് കമ്മിറ്റി  അംഗങ്ങളായ അനിൽ കുമാർ ,  കോയിവിള  മുഹമ്മദ്‌ ,  മനോജ്‌ ജമാൽ, സ്നേഹസ്പർശം  കൺവീനർ  വി.  എം പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.


ഏരിയ കോ - ഓർഡിനേറ്റർമാരായ ലിനീഷ് പി .  ആചാരി ,  ജോസ് മങ്ങാട്. ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ ബി. പിള്ള ,  തസീബ്  എന്നിവർ  ക്യാമ്പിന് നേതൃത്വം നൽകി.  ചടങ്ങിൽ കെ പി എ  സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ പങ്കെടുത്തു.

No comments

Powered by Blogger.