Header Ads

KPA BAHRAIN

വിസ്മയ രാവായി കെ പി എ സൽമാനിയ ഓർമ്മച്ചെപ്പ് 2024

 സൽമാനിയ:ബഹ്‌റൈനിലെ അറിയപ്പെടുന്ന പ്രാദേശിക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ സൽമാനിയ ഏരിയ സംഘടിപ്പിച്ച കുടുംബസംഗമം ഓർമ്മച്ചെപ്പ് 2024 പ്രേക്ഷകരിൽ വിസ്മയം നിറച്ചു. 








കഴിഞ്ഞ വ്യാഴാഴ്ചയാണ് ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ പരിപാടികൾ സംഘടിപ്പിച്ചത്.  കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ നിസാർ കൊല്ലം ഉദ്ഘാടനം  ചെയ്ത യോഗത്തിൽ നിർമാതാവും ഐമാക് മീഡിയസിറ്റിയുടെ ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ ഫ്രാൻസിസ് കൈതാരത്തിലും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക ശ്രീമതി നയന മുഹമ്മദ് ഷാഫിയും മുഖ്യാതിഥികളായി പങ്കെടുത്തു.

ഏരിയ സെക്രട്ടറി വിഷ്ണു വേണുഗോപാൽ സ്വാഗതം  പറഞ്ഞു ആരംഭിച്ച യോഗനടപടികളിൽ ഏരിയ പ്രസിഡന്റ് ബിജു ആർ പിള്ള   അധ്യക്ഷനും പ്രോഗ്രം കമ്മിറ്റിയുടെ കോർഡിനേറ്ററായ   ശ്രീമതി ജിബി ജോൺ വർഗീസ് അവതാരകയുമായിരുന്നു.

സംഘടനയുടെ ജനറൽ സെക്രട്ടറി ശ്രീ ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ  സെക്രട്ടറിമാരായ ശ്രീ അനോജ് മാസ്റ്റർ, ശ്രീ സന്തോഷ് കാവനാട്,ഏരിയ കോർഡിനേറ്റേഴ്‌സും സെൻട്രൽ കമ്മിറ്റി അംഗങ്ങളുമായ ശ്രീ പ്രശാന്ത് പ്രബുദ്ധൻ, രഞ്ജിത് ആർ പിള്ള, ഏരിയ വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാർ, ജോയിന്റ്  സെക്രട്ടറി സുജിത് എസ് പിള്ള  എന്നിവർ ആശംസകളറിയിച്ചു. ഏരിയ ട്രഷറർ റെജിമോൻ ബേബികുട്ടിയുടെ നന്ദിയോടെ ഔദ്യോഗിക പരിപാടികൾ അവസാനിക്കുകയൂം കലാപരിപാടികൾ ആരംഭിക്കുകയും ചെയ്തു ഇരുന്നൂറോളം വരുന്ന അംഗങ്ങൾ പങ്കെടുത്ത ഓർമ്മച്ചെപ്പ് 2024 എന്ന പരിപാടിയിൽ മുതിർന്ന സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, നവാസ് ജലാലുദ്ധീൻ, സജീവ് ആയൂർ, സലിം തയ്യിൽ, നിഹാസ് പള്ളിക്കൽ ,പ്രവാസ ശ്രീ യൂണിറ്റ് ഹെഡുകളും പങ്കെടുത്തിരുന്നു. 

സംഘടനകൾ സംഘടിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകൾ  പ്രവാസികൾക്ക് മാനസികോല്ലാസം നല്കാൻ മാത്രമല്ല അവരുടെ മാനസിക പിരിമുറുക്കങ്ങൾക്കും പ്രയാസങ്ങൾക്കും അയവുവരുത്താനും ഒറ്റപ്പെട്ടുനിൽക്കുന്ന പ്രവാസികളെ ചേർത്തുനിർത്താനും വേണ്ടിയാണെന്ന് ശ്രീ നിസാർ കൊല്ലം അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ നാപ്‌കോ നാഷണലും പ്രമുഖ റെസ്‌റ്റോറന്റായ Indian delights ഉം സ്പോൺസർ ചെയ്ത ചടങ്ങുകളിൽ മുതിർന്ന അംഗങ്ങൾ നൽകിയ സേവനങ്ങൾക്കും സഹകരണങ്ങൾക്കും ആദരവ് അർപ്പിച്ചു ഉപഹാരങ്ങൾ കൈമാറി. കിംസ് ബഹ്‌റൈൻ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും പരിപാടിയിൽ മുഖ്യാകാർഷണമായിരുന്നു  

കുട്ടികൾ അവതരിപ്പിച്ച നൃത്ത സന്ധ്യയും, പിന്നണി ഗായികയും  ഐഡിയ സ്റ്റാർസിംഗർ മത്സരാർത്ഥിയുമായിരുന്ന പർവ്വതി മേനോനും  പിന്നണി ഗായകനും കോമഡി സ്റ്റാർസ് പരിപാടി താരവുമായ റിനീഷ് വിൻസെന്റും ചേർന്ന് അവതരിപ്പിച്ച സംഗീത നിശയും പ്രേക്ഷക കാതുകൾക്കിമ്പവും കണ്ണുകൾക്ക് വിസ്മയവുംതീർത്ത വിസ്മയരാവായി പെയ്തൊഴിഞ്ഞു.

No comments

Powered by Blogger.