Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷന്‍- ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു.

 കൊല്ലം പ്രവാസി അസോസിയേഷന്‍- ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു.


ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള  പത്തു എരിയകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മെയ്‌ 3 വെള്ളിയാഴ്ച്ച നടക്കുന്ന റിഫ ഏരിയ സമ്മേളനത്തോടെ തുടക്കമാകുന്ന ഏരിയ സമ്മേളനങ്ങള്‍ മെയ്‌ അവസാനത്തോടെ സമാപിക്കും. തുടര്‍ന്ന് രണ്ടു ദിവസമായി ജില്ലാ പ്രധിനിധി സമ്മേളനവും പൊതു സമ്മേളനവും ജൂണ്‍ മാസം നടക്കും. 
രണ്ടു വര്‍ഷം കാലാവധിയുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ മുഖ്യ അജണ്ട. കഴിഞ്ഞ നാല് വര്‍ഷമായി ബഹറൈനില്‍ പ്രവര്‍ത്തിക്കുന്ന കെപിഎ ക്ക് ആയിരത്തി അറുന്നൂറിലധികം അംഗങ്ങള്‍ ആണുള്ളത്. വനിതകള്‍ക്കായി പ്രവാസിശ്രീയും, സാഹിത്യ വേദിയായ സൃഷ്ടിയും കുട്ടികള്‍ക്ക് വേണ്ടി ചില്‍ട്രന്‍സ്‌ പാര്‍ലമെന്റും പ്രവര്‍ത്തിച്ചു വരുന്നു. ഇത് കൂടാതെ കായിക വിഭാഗവും, ഹോസ്പിറ്റല്‍ വിംഗ്, ഡെത്ത് ആന്‍ഡ്‌ ചാരിറ്റി വിംഗ് എന്നിവയും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ നിസാര്‍ കൊല്ലം പ്രസിഡന്റും, ജഗത് കൃഷ്ണകുമാര്‍ ജനറല്‍സെക്രട്ടറിയും രാജ് കൃഷ്ണന്‍ ട്രഷററും ആയിട്ടുള്ള ഏഴംഗ  സെക്രട്ടറിയേറ്റ് കമ്മിറ്റി ആണ് അസോസിയേഷന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. റിഫ ഏരിയ സമ്മേളനവുമായി ഏരിയ അംഗങ്ങള്‍ക്ക് 3926 6951, 3900 7142, 3692 1377 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്






No comments

Powered by Blogger.