പ്രവാസിശ്രീ യൂണിറ്റ് 7 ഈദ് - വിഷു ആഘോഷം സംഘടിപ്പിച്ചു
പ്രവാസിശ്രീ യൂണിറ്റ് 7 ഈദ് - വിഷു ആഘോഷം സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസിശ്രീ യൂണിറ്റ് 7 ഈദ് - വിഷു ആഘോഷം സംഘടിപ്പിച്ചു. വിശിഷ്ട അഥിതിയായി സീരിയൽ നടി ഹിമ ബിന്ദു പങ്കെടുത്തു. യൂണിറ്റ് ഹെഡ് ഷാമില ഇസ്മായിലിന്റെ വസതിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ യൂണിറ്റ് അംഗങ്ങളായ അനിത ഉണ്ണി, ഹസീന ഇസ്മായിൽ, സനൂജ റിയാസ്, സുമയ്യ നിയാസ്, മാരിയത്ത്, റസീന അൻഷാദ്,റീജ നസീർ എന്നിവർ കുടുംബങ്ങളോടൊപ്പം പങ്കെടുത്തു.
No comments