കെ.പി.എ മൈലാഞ്ചി രാവ് മെഹന്തി കോണ്ടെസ്റ് സംഘടിപ്പിച്ചു
കെ.പി.എ മൈലാഞ്ചി രാവ് മെഹന്തി കോണ്ടെസ്റ് സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം പ്രവാസിശ്രീയുടെ നേതൃത്വത്തത്തിൽ മൈലാഞ്ചി രാവ് 2024 മെഹന്തി കോണ്ടെസ്റ് സംഘടിപ്പിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു നടന്ന പരിപാടിയിൽ തമിഴ് സിരിയല്‍ സിനിമ നടി ഹിമാബിന്ദു വിശിഷ്ട അതിഥി ആയി പങ്കെടുത്തു. 50 ഓളം വനിതകൾ പങ്കെടുത്ത പരിപാടിയിൽ മെഹന്തി കോണ്ടെസ്റ്റും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. യൂണിറ്റ് ഹെഡ്ഡുകൾ ആയ അഞ്ജലി രാജ്, ഷാമില ഇസ്മായിൽ, ജിബി ജോൺ, പ്രദീപ അനിൽ, ബ്രിന്ദ സന്തോഷ്, സുമി ഷമീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു
No comments