ശ്രദ്ദേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം.
ശ്രദ്ദേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം.
കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ 600 ൽ അധികം ആളുകൾ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഇഫ്താര്‍ സംഗമം ഉത്‌ഘാടനം ചെയ്തു. ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി മുഖ്യാതിഥി ആയി പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വർഗീസ് കാരക്കൽ, കെ.പി.എ. രക്ഷാധികാരി പ്രിന്‍സ് നടരാജന്‍, ഐ.സി.ആർ.എഫ്. ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, സാമൂഹ്യ പ്രവർത്തകരായ സുബൈർ കണ്ണൂർ, അരുൾദാസ്, രാജു കല്ലുമ്പുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഇഫ്‌താർ കമ്മിറ്റി കൺവീനർ സലിം തയ്യിൽ സ്വാഗതം പറഞ്ഞ യോഗത്തിനു കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദി രേഖപ്പെടുത്തി. ഇഫ്‌താർ കമ്മിറ്റി ജോ. കൺവീനർ അനൂബ് തങ്കച്ചൻ സമ്മേളനം നിയന്ത്രിച്ചു. കെ.പി.എ രക്ഷാധികാരികളായ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയിൽ എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍ ,പ്രവാസിശ്രീ യൂണിറ്റു ഹെഡുകള്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
No comments