കെ.പി.എ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ എക്സാം ഫോബിയ ക്ലാസ്സ് സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസ്സോസ്സിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ എക്സാം ഫോബിയ ക്ലാസ്സ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ പരീക്ഷയോടുള്ള ഭയവും ഉത്കണ്ഠയും മാറ്റി അവരുടെ മനസ്സ് പരീക്ഷക്ക് പാകമാക്കി എടുക്കുന്നതിന് വേണ്ടി കൊല്ലം പ്രവാസി അസ്സോസ്സിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ എക്സാം ഫോബിയ ക്ലാസ്സ് സംഘടിപ്പിച്ചു.
അമേരിക്കൻ മിഷൻ ഹോസ്‌പിറ്റൽ മെന്റൽ ഹെൽത്ത് വിഭാഗം ഡോ. ഫെബ വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും മാറാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ക്ലാസ്സ് എടുത്തു,
KPA ട്രെഷറർ രാജ് കൃഷ്ണൻ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിന് ചിൽഡ്രൻസ് വിങ് കോഓർഡിനേറ്റർ അനിൽകുമാർ സ്വാഗതവും, KPA സെക്രട്ടറി സന്തോഷ് കാവനാട് ആശംസയും , ചിൽഡ്രൻസ് വിങ് കോർഡിനേറ്റർ ജ്യോതി പ്രമോദ് നന്ദിയും അർപ്പിച്ചു.
No comments