കെ പി എ അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു
.കെ പി എ അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ സൽമാബാദിലെ ഒരു ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു കൊണ്ട് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. ജോലിയുടെ മഹത്വവും അതിന്റെ കൂലിയും ഓരോ തൊഴിലാളിയും തിരിച്ചറിയണമെന്നും . അടിമയെ പോലെ പണിയെടുക്കാനല്ല മറിച്ചു എടുക്കുന്ന പണിക്കു അർഹമായ വേതനവും മാന്യതയും നമ്മുടെ അവകാശമാണെന്ന ബോധ്യം ഉണ്ടാകണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ തൊഴിലാളി ദിനവും.എന്ന് പരിപാടി ഉത്‌ഘാടനം ചെയ്തു കൊണ്ട് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം പറഞ്ഞു.
ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈ.പ്രസിഡന്റ് കിഷോർ കുമാർ, കോ-ഓർഡിനേറ്റർ മനോജ് ജമാൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കോയിവിള മുഹമ്മദ് , അനിൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസി ശ്രീ യുണിറ്റ് ഹെഡുകൾ ആയ ജിബി ജോൺ, പ്രദീപ അനിൽ, ഷാമില ഇസ്മായിൽ, സുമി ഷമീർ, അഞ്ജലി രാജ്, റസീല മുഹമ്മദ്, ബ്രിന്ദ സന്തോഷ്,, സൽമാബാദ് ഏരിയ അംഗം ജയപ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments