കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെംബേർസ് മീറ്റ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമീർ ഗ്രാൻഡ് റെസ്റ്റോറന്റ് ഹാളിൽ വച്ച് മെംബേർസ് മീറ്റ് സംഘടിപ്പിച്ചു. നൂറോളം ഏരിയ അംഗങ്ങൾ പങ്കെടുത്ത മീറ്റ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു.
റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ ജോ. സെക്രട്ടറി സാജൻ നായർ സ്വാഗതവും, ഏരിയ ട്രെഷറർ മജു വർഗീസ് നന്ദിയും പറഞ്ഞു. ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ ഏറിയ കോ-ഓർഡിനേറ്റർമാരായ അനിൽകുമാർ, കോയിവിള മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് ഏരിയ അംഗങ്ങളും, കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ മീറ്റിനു മിഴിവേകി. റസീല മുഹമ്മദ്, പ്രദീപ അനിൽ എന്നിവർ നോർക്ക രജിസ്ട്രേഷന് നേതൃത്വം നൽകി. അനന്തു കൃഷ്ണൻ, ജ്യോതി പ്രമോദ് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു.
No comments