Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി

 കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി


ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ  അൽ ഹിലാൽ ഹെൽത്ത് ഗ്രൂപ്പിൻെറ സഹകരണത്തോടെ സിത്ര അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പില്‍  150 പരം പ്രവാസികൾ പങ്കെടുത്തു.  
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ കെ.ടി. സലിം, സെയ്ദ് ഹനീഫ് , നൗഷാദ് മഞ്ഞപ്പാറ എന്നിവർ വിശിഷ്ടാത്ഥികളായിരുന്നു.
 കെ.പി.എ  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, അൽ ഹിലാൽ സിത്ര പ്രതിനിധി ഭരത് എന്നിവർ ആശംസകൾ അറിയിച്ചു.  സിത്ര ഏരിയ സെക്രട്ടറി ഫസലുദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പ്രസിഡന്റ് വിനീഷ് സ്വാഗതവും ഏരിയ കോ-ഓർഡിനേറ്റർ സിദ്ധിഖ് ഷാൻ നന്ദിയും പറഞ്ഞു. ഏരിയ ജോ-സെക്രട്ടറി അരുൺ കുമാർ, വൈ. പ്രസിഡന്റ് ഷാൻ അഷ്‌റഫ് ഏരിയ കോ-ഓർഡിനേറ്റർ നിഹാസ്, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് ഷാമില ഇസ്മായിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.  











No comments

Powered by Blogger.