കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ശ്രേദ്ധേയമായി
കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ശ്രേദ്ധേയമായി
ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദൈബിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കിംസ്ഹെൽത്ത് ൻെറ സഹകരണത്തോടെ ഉമൽ ഹസം കിംസ് ഹോസ്പിറ്റലിൽ വച്ചു സൗജന്യ നേത്ര പരിശോധനാ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ സെയ്ദ് ഹനീഫ് , ജ്യോതിഷ് പണിക്കർ എന്നിവർ വിശിഷ്ടാത്ഥികളായിരുന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, കിംസ് ഹോസ്പിറ്റൽ സി.ഓ.ഓ. താരിഖ് നജീബ് , അഡ്മിൻ മാനേജർ ഷാലിൻ ഖന്ന,
വൈ. പ്രസിഡന്റ് കിഷോർ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഗുദൈബിയ ഏരിയ സെക്രട്ടറി വിനീത് അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ ട്രഷറർ സജിത്ത് സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി ഫയാസ് നന്ദിയും പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് ഷഹനാസ് , ഏരിയ കോ-ഓർഡിനേറ്റർ നാരായണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
No comments