കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ദേശീയ ദിനം വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് വിപുലമായി ആഘോഷിച്ചു. കെ.പി.എ മനാമ ഏരിയയിൽ മനാമ ഏരിയ കമ്മിറ്റിയും, പ്രവാസി ശ്രീ യൂണിറ്റ് 8 ചേർന്ന് മധുര വിതരണം നടത്തി. കൂടാതെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പും, സിത്ര, ഗുദൈബിയ എന്നീ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടു സൗജന്യ മെഡിക്കൽ ക്യാമ്പും പ്രവാസികൾക്ക് പ്രയോജനകരമായി.
No comments