Header Ads

KPA BAHRAIN

ലോക കരാട്ടെ ചാമ്പ്യൻമാർക് സ്വീകരണം നൽകി

 ലോക കരാട്ടെ ചാമ്പ്യൻമാർക് സ്വീകരണം നൽകി

ജപ്പാനിലെ ടോക്കിയോയില്‍ നടന്ന പതിനാറാമത് ലോക ഷോട്ടോകാന്‍ കരാട്ടെ ഫെഡറേഷന്‍ ലോക ചാമ്പ്യന്‍ഷിപ്പിൽ ബഹ്‌റൈനെ പ്രതിനിധീകരിച്ചു ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ  പ്രകടനം കാഴ്ചവച്ച  ബഹ്‌റൈൻ ഡോജോ ട്രൈനറും,  കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയും ആയ  അനോജ് മാസ്റ്റർക്കും  വെങ്കല മെഡൽ നേടിയ  ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ ഗണേഷ് അനോജ്, ആദിത്യ സനിൽ എന്നിവർക്കും  കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ എയർ പോർട്ടിൽ സ്വീകരണം നൽകി.  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ട്രെഷറർ രാജ് കൃഷ്ണൻ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു.






No comments

Powered by Blogger.