Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി.

 കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി.

കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി ബഹ്‌റൈനിലെ  ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കൊല്ലം അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.   കഴിഞ്ഞ 3 വർഷക്കാലമായി ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ അംബാസഡറോട് വിശദീകരിച്ചു.   
ബഹ്‌റൈനിലെ വ്യത്യസ്ത ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ സേവന പ്രവർത്തനങ്ങളും പ്രത്യേകം പരാമർശ വിധേയമായി. ഇന്ത്യ ബഹ്‌റൈൻ ബന്ധങ്ങൾ ഊഷ്മളമാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവാസികളുടെ ക്ഷേമത്തിന് ഇന്ത്യൻ എംബസ്സിയുടെ ഭാഗത്തു നിന്നുമുള്ള എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നു അംബാസഡർ വാഗ്ദാനം ചെയ്തു.  എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‌ലമും കൂടി പങ്കെടുത്ത കൂടിക്കാഴ്ച സന്തോഷവും ഊർജ്ജവും നൽകിയ ഒന്നായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.  

No comments

Powered by Blogger.