Header Ads

KPA BAHRAIN

യാത്രയയപ്പ് നല്‍കി


ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിച്ചു യുകെ യിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ശ്രീമതി ആന്‍സി സാംസന്,   കൊല്ലം പ്രവാസി അസോസിയേഷന്‍ ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിന്‍റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 17 വര്‍ഷമായി ബഹ്‌റൈനിൽ ആതുരസേവനം നടത്തിവരുകായിരുന്ന ശ്രീമതി ആന്‍സി സാംസന്‍  കൊല്ലം പ്രവാസി അസോസിയേഷന്‍ - ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിലെ സജീവ സാനിദ്ധ്യമായിരുന്നു.  ഏറ്റവും ഒടുവില്‍   സല്‍മാനിയ എമര്‍ജന്‍സി വിഭാഗത്തില്‍ സേവനം അനുഷ്ടിക്കുകയായിരുന്നു.  നിരവധിയായ രോഗികള്‍ക്ക് സ്വന്തനമേകാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ആന്‍സി സാംസന് കഴിഞ്ഞിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് താന്‍ കരുതുന്നതെന്ന് ആന്‍സി സാംസന്‍ പറഞ്ഞു. ഭര്‍ത്താവ് സാംസന്‍ ജോയ്, ഇന്ത്യന്‍ സ്കൂളില്‍  പഠിക്കുന്ന സാന്‍സന്ന,  സനോഹ എന്നിവര്‍ മക്കളാണ്.


സല്മാബാദ് അല്‍  ഹിലാല്‍ ഹോസ്പിറ്റല്‍ നടന്ന ചടങ്ങില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്‍റ് നിസാര്‍ കൊല്ലം ആന്‍സി സാംസന് ഉപഹാരം നല്‍കി. ചടങ്ങില്‍ കെപിഎ ജനറല്‍സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കുമാർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ   ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചാരിറ്റി വിംഗ് കോഒര്‍ഡിനേറ്റര്‍ ശ്രീമതി ജിബി ജോണ്‍ വര്‍ഗീസ്‌ പരിപാടി നിയന്ത്രിച്ചു

No comments

Powered by Blogger.