ബോജി രാജന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു
ബോജി രാജന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ - ബഹ്‌റൈനിന്റെ ജില്ലാ കമ്മിറ്റി അംഗവും, ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും, കെ.പി.എ ക്രിക്കറ്റ് ക്ലബ് ആയ കെ.പി.എ ടസ്കേഴ്സ് ൻറെ വൈസ് ക്യാപ്റ്റനും ആയിരുന്ന ബോജി രാജൻ്റെ (41) അകാല നിര്യാണത്തിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മനാമ എംസിഎംഎ ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ചു. നിറപുഞ്ചിരിയോടെ ഉത്സാഹപൂർവമായ സംഘടനാകാര്യങ്ങൾ ചെയ്യാൻ ആത്മാർത്ഥത കാണിച്ച വ്യക്തിത്വമായിരുന്നു ബോജി. എല്ലാവരോടും ഒരേ പോലെ സ്നേഹവും , കരുതലും കാണിച്ചിരുന്ന ബോജി യുടെ ഓർമ്മകൾ കെപിഎ യുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജ്ജം പകരും. ബോജി രാജൻ്റെ നിര്യാണം സംഘടനയ്ക്ക് നികത്താനാകാത്ത നഷ്ടം ആണെന്നും അനുശോചന പ്രമേയത്തിലൂടെ ജനറല്‍സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ പറഞ്ഞു.
ബോജിയുടെ സ്മരണ നിലനിര്‍ത്താന്‍ ഉതകുന്ന തരത്തില്‍ കെപിഎ ഉചിതമായ പദ്ധതികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് നിസാര്‍ കൊല്ലം അറിയിച്ചു. തുടര്‍ന്ന് സിസി, ഡിസി, പ്രവാസിശ്രീ, ബോജിയുടെ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
No comments