Header Ads

KPA BAHRAIN

പ്രവാസി ശ്രീ യൂണിറ്റ് അംഗങ്ങൾക്കായി ബ്രെസ്റ്റ് ക്യാൻസർ ബോധവൽകരണം സംഘടിപ്പിച്ചു.

 പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ  ബ്രെസ്റ്റ് ക്യാൻസർ ബോധവൽകരണം സംഘടിപ്പിച്ചു.



കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസി ശ്രീ യൂണിറ്റ് 3 അംഗങ്ങൾക്കായി ബ്രെസ്റ്റ് ക്യാൻസർ ബോധവൽകരണം സംഘടിപ്പിച്ചു. കെ.പി.എ  പ്രവാസി ശ്രീ യൂണിറ്റ് 3 ൻ്റേ പ്രതിമാസ മീറ്റിങ്ങിനോട് അനുബന്ധിച്ചാണ് ബ്രെസ്റ്റ് ക്യാൻസർ ബോധവൽകരണം സംഘടിപ്പിച്ചത്.   യൂണിറ്റ് ഹെഡ് ജിബി ജോൺ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ബോധവൽക്കരണ ക്ലാസ്സ്,  കേക്ക് കട്ടിംഗ് എന്നിവ നടന്നു. യൂണിറ്റ് അംഗങ്ങളായ  ആശ പ്രവീൺ, ഷാനി നിസാർ,സുജിത, ഷെർമി,മെസ്സി പ്രിൻസ്,ഷീജ സലിം, ഷഹാന നൗഷാദ് എന്നിവർ പങ്കെടുത്തു.

No comments

Powered by Blogger.