ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കെപിഎ അനുശോചിച്ചു.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കെപിഎ അനുശോചിച്ചു.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ധിഷണശാലിയായ നേതാവായിരുന്നു ഉമ്മൻചാണ്ടി. ജനകീയ മുഖ്യമന്ത്രി എന്ന നിലയിൽ പ്രവർത്തനം നടത്തിയതിന് തെളിവായിരുന്നു മുഖ്യമന്ത്രിയുടെ ജന സമ്പർക്ക പരിപാടികളുടെ വിജയം. തുടർച്ചയായി ഒരേ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധികീകരിക്കുന്നത് തന്നെ ജനസ്വാധീനത്തിന്റെ ഉദാഹരണമാണ്. ഉമ്മൻചാണ്ടിയുടെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ പൊതു മണ്ഡലത്തിനു നഷ്ടമാണെന്നും കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് കമ്മിറ്റി ഇറക്കിയ വാർത്താകുറുപ്പിൽ അറിയിച്ചു..
No comments