കെ.പി.എ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി*
*കെ.പി.എ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി*
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ അമൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഹമദ് ടൌൺ അൽ അമൽ ഹോസ്പിറ്റലിൽ വച്ചു സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന മെഗാ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി. 200 പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. ക്യാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ മുഖ്യാതിഥി ആയിപങ്കെടുത്തു. ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിനു സെക്രട്ടറി വിഷ്ണു സ്വാഗതവും, ഏരിയ കോ-ഓർഡിനേറ്റർ വി.എം പ്രമോദ് നന്ദിയും അറിയിച്ചു. കെ.പി.എ യുടെ ഉപഹാരം ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അൽ അമൽ ഹോസ്പിറ്റൽ ജനറൽ ഫിസിഷ്യൻ ഡോ. രാധിക ലക്ഷ്മി യ്ക്കു കൈമാറി
No comments