കെ.പി.എ പ്രവാസി ശ്രീ യൂണിറ്റ് 4 മെയ്ദിന ആഘോഷം സംഘടിപ്പിച്ചു
കെ.പി.എ പ്രവാസി ശ്രീ യൂണിറ്റ് 4 മെയ്ദിന ആഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി കെ.പി.എ പ്രവാസി യൂണിറ്റു-4 ടൂബ്ലിയിലെ അഹമ്മദ് ഒമർ കൺസ്ട്രക്ഷൻ ലേബർ ക്യാമ്പിൽ 120 ഓളം തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകി. പരിപാടികൾക്ക് സാമൂഹ്യ പ്രവർത്തകൻ റിതിൻ രാജ്, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, വി.എം.പ്രമോദ്, ലിജു ജോൺ, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് ജ്യോതി പ്രമോദ്, മറ്റു അംഗങ്ങളായ ഉണ്ണിമായ, ടെൻസി, ബിനിത അജിത്, രജിത സജീവ് എന്നിവർ നേതൃത്വം നൽകി.
No comments