ബഹ്‌റൈനിലെ നഴ്സുമാർക്കായി അനുഭവക്കുറിപ്പ് മത്സരം
ഹൃദയപൂര്‍വ്വം മാലാഖ
കൊല്ലം പ്രവാസി അസ്സോസിയേഷനും, കെ.പി.എ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ഡേയോട് അനുബന്ധിച്ച് ബഹ്‌റൈനിലെ നഴ്സുമാർക്കായി ഹൃദയപൂര്‍വ്വം മാലാഖ എന്ന പേരിൽ അനുഭവക്കുറിപ്പ് മത്സരം നടത്തുന്നു. നഴ്സിംഗ് ജീവിതത്തിൽ മറക്കാനാകാത്ത അനുഭവങ്ങളോ, സംഭവങ്ങളോ എല്ലാവർക്കും തീർച്ചയായും ഉണ്ടായിരിക്കും. ഹൃദയസ്പര്‍ശിയായ ആ അനുഭവം എഴുതി അയക്കുക. ഏറ്റവും മികച്ച ഹൃദയസ്പര്‍ശിയായ എഴുത്തുകള്‍ക്കു കെ.പി.എ ഉപഹാരം നൽകി ആദരിക്കുന്നു.
അവസാന തീയതി 12 മെയ് 2023. എഴുത്തുകൾ അയക്കേണ്ട നമ്പർ 3369 8685, 3879 4085, 3904 3910, 3213 8436 ഇമെയിൽ kollampabahrain@gmail.com
നിബന്ധനകൾ:
- എഴുത്ത് ഭാഷ മലയാളം ആയിരിക്കണം.
- ആശുപത്രിയുടെ / രോഗികളുടെ / മറ്റു സഹ പ്രവര്‍ത്തകരുടെ പേരുകള്‍, സ്ഥലങ്ങള്‍ എന്നിവ സാങ്കല്‍പ്പികം ആകാം.
- എഴുത്തുകള്‍ തീര്‍ത്തും സ്വന്തമായിട്ടായിരിക്കണം.
- രണ്ടു A4 പേജിൽ കവിയാൻ പാടില്ല.
- കയ്യെഴുത്ത് ആയിരിക്കണം (പ്രിന്‍റ് കോപ്പി സ്വീകരിക്കുന്നതല്ല).
- എഴുത്ത് സ്കാൻ ചെയ്തോ/ ഫോട്ടോ എടുത്തോ അയക്കാവുന്നതാണ്.
- മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നിലവില്‍ ബഹറൈനില്‍ നേഴ്സ് ആയി ജോലി ചെയ്യുന്നവര്‍ ആയിരിക്കണം
- അനുഭവങ്ങള്‍ എവിടെ ജോലി ചെയ്തപ്പോള്‍ ഉള്ളതായാലും മതി.
- പങ്കെടുക്കുന്നവര്‍ അവരുടെ പേരും, ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേരും, എഴുതിയിരിക്കണം.
No comments