കൊല്ലം പ്രവാസി അസ്സോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യയുടെ 74മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സഗയാ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കിഷോർ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകൻ കെ. ആർ നായർ മുഖ്യപ്രഭാഷണം നടത്തി. ട്രെഷറർ രാജ് കൃഷ്ണൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും അസി. ട്രെഷറർ ബിനു കുണ്ടറ നന്ദിയും അറിയിച്ചു സെക്രട്ടറി അനോജ് മാസ്റ്റർ സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കലാ സാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.
No comments