Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷന്‍ കുട്ടികളുടെ പാര്‍ലമെന്‍റ് രൂപീകരിച്ചു

 കൊല്ലം പ്രവാസി അസോസിയേഷന്‍ കുട്ടികളുടെ പാര്‍ലമെന്‍റ് രൂപീകരിച്ചു


കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി  ചില്‍ഡ്രന്‍സ്‌  പാര്‍ലമെന്‍റ് രൂപീകരിച്ചു. സല്‍മാനിയ സഗയ്യ ഹാളില്‍ നടന്ന രൂപീകരണ യോഗത്തില്‍  ചില്‍ഡ്രന്‍സ്‌  വിംഗ് കണ്‍വീനര്‍ അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗം  കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉത്‌ഘാടനം ചെയ്തു.  കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം  ചില്‍ഡ്രന്‍സ്‌  പാര്‍ലമെന്റിനെ സംബന്ധിച്ച് വിഷയാവതരണം നടത്തി. പുതിയ തലമുറയെ സമൂഹത്തിന്‍റെ  മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും സമൂഹത്തെയും കുടുംബത്തെയും നയിക്കാനുതകുന്ന തരത്തില്‍ വളര്‍ത്തിയെടുക്കേണ്ടതിന്‍റെയും ആവശ്യകതയിലൂന്നിയാണ് കെപിഎ  കുട്ടികള്‍ക്കായി പാര്‍ലമെന്റ് രീതിയില്‍ പ്രവര്‍ത്തന കൂട്ടായ്മ തുടങ്ങാന്‍ തീരുമാനിച്ചത് എന്ന് പ്രസിഡന്റ് നിസാര്‍ കൊല്ലം അറിയിച്ചു.  തുടര്‍ന്ന് കുട്ടികളുമായി നടന്ന സംവാദത്തിനു ശേഷം ചില്‍ഡ്രന്‍സ്‌ പാര്‍ലമെന്‍റ് ക്യാബിനറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സ്പീക്കര്‍ : ലക്ഷ്മി അനോജ്
ഡെപ്യൂട്ടി സ്‌പീക്കർ : സന ഫാത്തിമ
പ്രൈം മിനിസ്റ്റർ : മുഹമ്മദ് യാസീൻ
ഡെപ്യൂട്ടി  പ്രൈം മിനിസ്റ്റർ : അബൂബക്കർ മുഹമ്മദ്
ഫൈനാൻസ് മിനിസ്റ്റർ : അമൃതശ്രീ ബിജു
എഡ്യൂക്കേഷൻ മിനിസ്റ്റർ : മിഷേൽ പ്രിൻസ്
എന്റർടൈൻമെന്റ് & കൾച്ചറൽ മിനിസ്റ്റർ - ദേവിക അനിൽ
സ്പോർട്സ് മിനിസ്റ്റർ: റെമിഷ പി. ലാൽ

കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ , അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു. കോ-ഓർഡിനേറ്റർ ജ്യോതി പ്രമോദ്  നിയന്ത്രിച്ച യോഗത്തിനു  കോ-ഓർഡിനേറ്റർ കൃഷ്ണകുമാർ നന്ദി അറിയിച്ചു




No comments

Powered by Blogger.