Header Ads

KPA BAHRAIN

കെ പി എ സൗജന്യ ആയുർവേദിക് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

 കെ പി എ സൗജന്യ ആയുർവേദിക്  ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ് റിഫ ഗൗരംഗ ആയുർവേദിക് സെന്റെറുമായി സഹകരിച്ചു കൊണ്ട് സൗജന്യ ആയുർവേദിക്  ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ഏകദേശം 50 ഓളം പേർ പങ്കെടുത്ത  ആയുർവേദ ക്യാമ്പ് കെ പി എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു.
 ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ കെ പി എ യുടെ ഉപഹാരം ഗൗരംഗ ചെയർപേഴ്സൺ  ബാബ കുളങ്ങരയ്ക്ക്  കൈമാറി. ക്യാമ്പിനെ കുറിച്ചു  ഗൗരംഗ  എം.ഡി. ഡോ പ്രവീൺ, ഡോ . അമല എന്നിവർവിശദീകരിച്ചു. വൈസ് പ്രസിഡന്റ് കിഷോർ കുമാർ, ഹോസ്പിറ്റൽ ചാരിറ്റി കൺവീനർ റോജി ജോൺ  എന്നിവർ ആശംസകൾ അറിയിച്ചു . 


  ഏരിയ പ്രസിഡന്റ് തോമസ് ബി കെ  അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി ബോജി രാജൻ  സ്വാഗതവും  കെ പി എ ട്രെഷറർ രാജ് കൃഷ്‌ണൻ  നന്ദിയും പറഞ്ഞു. .കെ. പി. ഇ . സെക്രട്ടറിമാരായ സന്തോഷ് കാവനാട് , അനോജ് മാസ്റ്റർ , അസ്സി ട്രെഷറർ ബിനു കുണ്ടറ,  ഗുദൈബിയ ഏരിയ ജോ.സെക്രട്ടറി ഫയസ്, ട്രെഷറർ മുഹമ്മദ് ഷനാസ്  എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കു സൗജന്യ പരിശോധന,  സൗജന്യ നിരക്കിൽ വിദഗ്ധ ചികിത്സ,  മരുന്നുകൾ  എന്നിവ ലഭ്യമാക്കിയിട്ടുണ്ടായിരുന്നു




No comments

Powered by Blogger.