Header Ads

KPA BAHRAIN

കെ പി എ സൗജന്യ ഡെന്റൽ ചെക്കപ്പ് ക്യാംപിനു തുടക്കമായി.

 കെ പി എ സൗജന്യ ഡെന്റൽ ചെക്കപ്പ് ക്യാംപിനു തുടക്കമായി.

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ്‌ ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹമദ്‌ ടൌൺ അൽ അമൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന സൗജന്യ ഡെന്റൽ ചെക്കപ്പ് ക്യാമ്പ് കെ പി എ ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കിഷോർ കുമാർ കെ പി എ യുടെ ഉപഹാരം ഹോസ്‌പിറ്റൽ സി ഇ ഒ ഡോ. ന്യൂട്ടനു കൈമാറി.

ചടങ്ങിൽ ക്യാമ്പിനെ കുറിച്ചു ഡോ അനൂപ്, ബി ഡി ഒ സുജാതൻ എന്നിവർ സംസാരിച്ചു. കെ പി എ ട്രെഷറർ രാജ് കൃഷ്‌ണൻ , സെക്രട്ടറിമാരായ സന്തോഷ് കാവനാട് , അനോജ് മാസ്റ്റർ , അസ്സി ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു . ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് മെഡിക്കൽ ക്യാമ്പ് കൺവീനർ അജിത് ബാബു സ്വാഗതവും ട്രെഷറർ വിനീത്  നന്ദിയും പറഞ്ഞു. ഹോസ്‌പിറ്റൽ സുപ്പർ വൈസർ മുരളി , പി ആർ ഒ നിസാർ   , സെൻട്രൽ കമ്മിറ്റി അംഗം നവാസ് ജലാലുദ്ദീൻ , ഏരിയ സെക്രട്ടറി വിഷ്ണു ഭൂതക്കുളം , വൈ പ്രസിഡന്റ് രാഹുൽ നിവേദ് , ഗുദൈബിയ ഏരിയ പ്രസിഡന്റ് തോമസ് ബി കെ എന്നിവർ സന്നിഹിതരായിരുന്നു 


 ക്യാമ്പിൽ പങ്കെടുക്കുന്നവർക്കു സൗജന്യ ഡെന്റൽ പരിശോധന, ഓർത്തോഡോന്റിക് സ്ക്രീനിംഗ് , ഡെന്റൽ ഹെൽത്ത് അവബോധനം, സൗജന്യ നിരക്കിൽ വിദഗ്ധ ചികിത്സ എന്നിവ ലഭ്യമാകുന്നതാണ്. ക്യാമ്പ് ഓഗസ്റ്റ് 5നു സമാപിക്കും . കൂടുതൽ വിവരങ്ങൾക്ക്  3779 5068 എന്ന നമ്പരിൽ ബന്ധപ്പെടുക

No comments

Powered by Blogger.