തുടർചികിത്സയ്ക്ക് ടിക്കറ്റ് നൽകി കെപിഎ യുടെ കൈത്താങ്ങ്!
തുടർചികിത്സയ്ക്ക് ടിക്കറ്റ് നൽകി കെപിഎ യുടെ കൈത്താങ്ങ്!
സൽമാനിയ ഹോസ്പിറ്റലിൽ ഷുഗർ കൂടി കിഡ്നിക്ക് ബാധിക്കുകയും 12 ദിവസത്തോളം ചികിത്സയിലായിരിക്കുകയും ചെയ്തിരുന്ന കൊല്ലം ജില്ലയിലെ അച്ചൻകോവിൽ സ്വദേശിനി ഓമന ബാലന് തുടർ ചികിത്സയ്ക്ക് നാട്ടിലോക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ യാത്രടിക്കെറ്റ് കൈമാറി . ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, ഹോസ്‌പിറ്റൽ വിസിറ്റ് അംഗം റോജി ജോൺ, അനൂബ് തങ്കച്ചൻ , ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് തോമസ് ബി കെ , സെക്രെട്ടറി ബോജി രാജൻ എന്നിവർ സന്നിഹിതരായിരുന്നു.
ചികിത്സയിലിരിക്കെ KPAയുടെ ഹോസ്പിറ്റൽ വിസിറ്റിങ്ങ് വിഭാഗം അംഗങ്ങൾ സന്ദർശിച്ച് അവർക്ക് ആശ്വാസവും സമാധാനവും നൽകി വന്നിരുന്നു
ഒരു അസുഖങ്ങൾക്കും പിടി കൊടുക്കാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ഓമന ബാലന് സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു
No comments