Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷന് കിംഗ്‌ ഹമദ് ആശുപത്രിയുടെ ആദരവ്


രക്തദാന സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തികൊണ്ടിരുക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്‍-ബഹ്‌റൈനെ ലോക രക്തദാന ദിനത്തില്‍ കിംഗ്‌ ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ആദരിച്ചു. കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്‍റ് നിസാര്‍ കൊല്ലം ജനറല്‍സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.

 കഴിഞ്ഞ സമയങ്ങളില്‍  ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്സ് ആശുപത്രിയില്‍ നിന്നും കൊല്ലം പ്രവാസി അസോസിയേഷന്‍ ആദരവുകള്‍ ലഭിച്ചിരുന്നു. സ്നേഹസ്പര്‍ശം എന്ന പേരില്‍ അസോസിയേഷന്‍ നടത്തുന്ന രക്തദാന ക്യാമ്പുകളില്‍ നിരവധിയായ പ്രവാസികള്‍ പങ്കാളികളാകാറുണ്ട്. ജൂലൈ 8നു ഈദ് ദിനാഘോഷത്തോടനുബന്ധിച്ചു ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിംഗ്‌ ഹമദ് ആശുപത്രിയില്‍  വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ബഹറൈനില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്‍ നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

അസോസിയേഷന് ലഭിച്ച ആദരവ് പ്രവാസികള്‍ക്ക് ലഭിച്ച അംഗീകാരം ആണെന്നും വിശിഷ്യാ കൊല്ലം പ്രവാസികളായ ഓരോ  അംഗത്തിനും ഈ ആദരവ് സമര്‍പ്പിക്കുന്നതായും പ്രസിഡന്റ് നിസാര്‍ കൊല്ലവും ജനറല്‍സെക്രട്ടറി  ജഗത് കൃഷ്ണകുമാറും അറിയിച്ചു. രക്ത ദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ കണ്‍വീനര്‍ സജീവ്‌ ആയൂരുമായി (34029179) ബന്ധപ്പെടാനും അറിയിച്ചു.

No comments

Powered by Blogger.