കൊല്ലം പ്രവാസി അസോസിയേഷന്‍ കെ.പി.എ മീറ്റ് 2022 ജൂലൈ 1 ന്
കെ.പി.എ. ജില്ലാ സമ്മേളനം ജൂൺ 24, പൊതുസമ്മേളനം ജൂലൈ 1
കൊല്ലം പ്രവാസി അസോസിയേഷന്‍റെ 2022 വര്‍ഷത്തെ ജില്ലാ സമ്മേളനം ജൂണ്‍ 24, പൊതു സമ്മേളനം ജൂലൈ 1 എന്നീ തീയതികളില്‍ നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജൂണ്‍ 24നു സെഗയ്യ കെ.സി.എ ഹാളില്‍ രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തലൂടെ ആരംഭിക്കുന്ന ജില്ലാ സമ്മേളനത്തിലെ ആദ്യ സെഷനായ ജനറൽ ബോഡി മീറ്റിംഗിൽ നിലവിലെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയാ ഭാരവാഹികള്‍, പ്രവാസിശ്രീ യൂനിറ്റ് കോഒര്‍ഡിനേറ്റേഴ്സ് എന്നിവര്‍ പങ്കെടുക്കും. രണ്ടാം സെഷനായ പ്രതിനിധി സമ്മേളനത്തില്‍ കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളില്‍ നടന്ന ഏരിയ സമ്മേളനങ്ങളിലൂടെ തിരഞ്ഞെടുക്കപെട്ട പുതിയ ഏരിയ ഭരണസമിതിയുടെ അംഗീകാരവും, സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ട പ്രതിനിധികളുടെ അംഗീകാരവും തുടർന്ന് 2022-2024 കാലത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടക്കും. വൈകിട്ട് 3 മണിമുതല്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്‍റെ കലാ-സാഹിത്യ വിഭാഗമായ ‘സൃഷ്ടി’ യുടെ നേതൃത്വത്തില്‍ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഇതിൽ പങ്കെടുക്കും.
ജൂലൈ 1 നു വൈകിട്ട് നാല് മണിമുതല്‍ ഇന്ത്യന്‍ ക്ലബ്ബ് ആഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്‍റെ രണ്ടാം ഭാഗമായ പൊതുസമ്മേളനത്തിൽ കൊല്ലം ലോക്സഭാ അംഗം ശ്രീ.എന്‍.കെ. പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി കെപിഎ ആശുപത്രി ചാരിറ്റി വിങ്ങില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്റ്റര്‍മാര്‍, നേഴ്സുമാര്‍, പാരമെടിക്കല്‍ സ്റ്റാഫ് എന്നിവരെ ചടങ്ങിൽ ആദരിക്കും. കൂടാതെ കെപിഎ സമ്മേളനത്തിന്‍റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനവും സമ്മേളനത്തില്‍ വെച്ച് നടക്കും. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളായ ശ്രീനാഥും, ദുർഗ്ഗാ വിശ്വനാഥും ചേര്‍ന്ന് അവതരിപ്പിക്കുന്ന മ്യുസിക് നൈറ്റും കെപിഎ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മറ്റു പരിപാടികളും ഉണ്ടായിരിക്കും. പൂർണമായും സൗജന്യ പ്രവേശനം ആയ ഈ മ്യൂസിക് & ഡാൻസ് നൈറ്റിന് പിന്തുണ നല്‍കുന്നത് സ്റ്റാര്‍ വിഷന്‍ ഈവന്റ്സ് ബഹ്‌റൈന്‍, റേഡിയോ രംഗ് എന്നിവരാണ് .
ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്‍, കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ-വിദ്യാഭ്യാസ മേഖലയില്‍ നിസ്വാര്‍ത്ഥമായ സേവനം നടത്തിവരുകയാണെന്നും. സ്ത്രീകളുടെ ശാക്തീകരണത്തിന് കുടുംബശ്രീ മാതൃകയില്‍ ആരംഭിച്ച ‘പ്രവാസിശ്രീ’ മികച്ച പ്രവര്‍ത്തനം നടത്തുന്നു എന്നും കൂടാതെ വിവിധങ്ങളായ പദ്ധതികളിലൂടെ പ്രവാസികളുടെ വിശിഷ്യ കൊല്ലം പ്രവാസികളുടെ ദൈനംദിന വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈ. പ്രസിഡന്റ് വിനു ക്രിസ്ടി , സ്റ്റാർ ഇവെന്റ്സ് ചെയർമാൻ സേതുരാജ് കടക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
No comments