കെ.പി.എ ചികിത്സാസഹായം കൈമാറി
ഇരുവൃക്കകളും പ്രവർത്തനരഹിതമാകുകയും തുടർചികിത്സയ്ക്കായി ബുദ്ധിമുട്ടുകയും ചെയ്ത കെപിഎ ഹമദ് ടൌൺ അംഗത്തിന്റെ പിതാവിനു കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ചികിത്സാ ധനസഹായം നല്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കെപിഎ അംഗങ്ങള്‍ക്ക് നല്കി വരുന്ന അടിയന്തിര ചികിത്സാ ധനസഹായത്തോടൊപ്പം ഹമദ് ടൌൺ ഏരിയാ കോ-ഓർഡിനേറ്റർമാരും എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങളും കൂടി സമാഹരിച്ച തുകയും കൂടി ഏരിയാ ഭാരവാഹികള്‍ അംഗത്തിന് കൈമാറി.
ഏരിയ കോ-ഓർഡിനേറ്റർ നവാസ് കരുനാഗപ്പള്ളി, ജോ.സെക്രട്ടറി പ്രദീപ് കുമാർ, ട്രെഷറർ അനൂപ് എന്നിവർ സന്നിഹിതരായിരുന്നു
No comments