Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ കലാ സാംസ്കാരിക വേദി നിലവിൽ വന്നു

 കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ കലാ സാംസ്കാരിക വേദി നിലവിൽ വന്നു

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻറെ നേതൃത്വത്തിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദി ഒരുങ്ങി.  ഖമീസ് സാംബശിവൻ നഗറിൽ വച്ച് നടന്ന ഉത്‌ഘാടന പരിപാടിയിൽ കെ.പി.എ  കലാ സാംസ്കാരിക വേദിയിലെ കലാകാരന്മാർ പങ്കെടുത്തു.   *സൃഷ്ടി* കലാ സാംസ്കാരിക വേദി എന്നു നാമകരണം പ്രശസ്ത ആർട്ടിസ്റ്റ് ശ്രീ. ആപ്പിൾ തങ്കശ്ശേരി നിർവഹിച്ചു.

 ബഹ്‌റൈനിലെ ആദ്യകാല സാമൂഹിക പ്രവർത്തകൻ ശ്രീ കെ.ആർ നായർ ഉത്ഘാടനം നടത്തിയ വേദി, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ. പ്രദീപ് പുറവങ്കര മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ , വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രെട്ടറി കിഷോർ കുമാർ ,  കലാ സാംസ്കാരിക വേദി കൺവീനേഴ്‌സ് ആയ അനൂബ് തങ്കച്ചൻ, സന്തോഷ് കാവനാട്, ലേഡീസ് വിങ് എന്റർടൈൻമെന്റ് കോ-ഓർഡിനേറ്റർ ജിഷ വിനു എന്നിവർ സംസാരിച്ചു.
  കലാ സാംസ്കാരിക വേദിയിലെ അംഗങ്ങൾ അവരുടെ കലാപരിപാടികൾ ചടങ്ങിൽ അവതരിപ്പിച്ചു.  ദിൽഷാദ് രാജ്, ഹർഷാദ് യൂസഫ്, അഞ്ജലി രാജ്, സരിത സുരേഷ്, അരുൺ ഉണ്ണികൃഷ്ണൻ, റസീല മുഹമ്മദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഇനി സൃഷ്‌ടിയിലൂടെ സർഗ്ഗാത്മക വേദികൾ ബഹ്‌റൈനിലെ പ്രവാസികൾക്കായി തുറന്നിടുന്നു എന്ന് പ്രവർത്തകർ അറിയിച്ചു.




No comments

Powered by Blogger.