Header Ads

KPA BAHRAIN

കെ.പി.എ ഹമദ് ടൌൺ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 കെ.പി.എ ഹമദ് ടൌൺ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.



കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു എൻ്റെ ആരോഗ്യമാണ്എൻ്റെ സമ്പത്ത് എന്ന പേരിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി.  സർവാൻ ഫൈബർ ഗ്ലാസ് കമ്പനിയിൽ രാവിലെ 6 മണി മുതൽ 12 മണി വരെ നീണ്ടു നിന്ന ക്യാമ്പിന്റെ സേവനം  ഹമദ് ടൌൺ ഏരിയയിലെ 150 ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തി. കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം ഹോസ്പിറ്റലിന്റെ സ്പെഷ്യൽ പ്രിവിലേജ് കാർഡും, ഡിസ്‌കൗണ്ട് കൂപ്പണും കൈമാറി. ഏരിയ പ്രസിഡന്റ് വി.എം. പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ടോണി മാത്യുവിനു   മൊമെന്റോ കൈമാറി. 


കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ട്രെഷറർ രാജ് കൃഷ്ണൻ , സെക്രട്ടറി കിഷോർ കുമാർ, സീനിയർ മെമ്പർ അജികുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, സജീവ് ആയൂർ, അനോജ് മാസ്റ്റർ, നിഹാസ് പള്ളിക്കൽ, ജിതിൻ കുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

 ഹമദ് ടൌൺ ഏരിയ കോ-ഓർഡിനേറ്റർമാരായ അജിത് ബാബു, നവാസ് കരുനാഗപ്പള്ളി മറ്റു ഏരിയ ഭാരവാഹികളായ പ്രദീപ്,  അനൂപ്, രാഹുൽ, ലേഡീസ് വിങ് മെംബേർസ് ആയ ജ്യോതി പ്രമോദ്, ശ്രീദേവി  എന്നിവർ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി. 

No comments

Powered by Blogger.