കെ.പി.എ ലൈബ്രറിയിലേക്ക് ഹമദ് ടൌൺ ഏരിയ പുസ്തകങ്ങൾ കൈമാറി
കെ.പി.എ ലൈബ്രറിയിലേക്ക് ഹമദ് ടൌൺ ഏരിയ പുസ്തകങ്ങൾ കൈമാറി
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് കെ.പി.എ ഹമദ് ടൌൺ ഏരിയ 250 ഓളം പുസ്തകങ്ങൾ കൈമാറി. കെ.പി.എ കലാ സാംസ്‌കാരിക വേദി കൺവീനർ സന്തോഷ് കാവനാട് ഹമദ് ടൌൺ ഏരിയ ട്രെഷറർ അനൂപ്, ജോ. സെക്രട്ടറി പ്രദീപ് എന്നിവരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചു.
ചടങ്ങിൽ കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ട്രെഷറർ രാജ് കൃഷ്ണൻ , സെക്രട്ടറി കിഷോർ കുമാർ, സീനിയർ മെമ്പർ അജികുമാർ കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, അനോജ് മാസ്റ്റർ, നിഹാസ് പള്ളിക്കൽ, ജിതിൻ കുമാർ കൂടാതെ ഹമദ് ടൌൺ ഏരിയ കോ-ഓർഡിനേറ്റർമാരായ അജിത് ബാബു, നവാസ് കരുനാഗപ്പള്ളി, ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് പ്രമോദ് എന്നിവർ സന്നിഹിതരായിരുന്നു.
No comments