Header Ads

KPA BAHRAIN

കെ.പി.എ കലാസാംസ്‌കാരിക വേദി പ്രവർത്തനോദ്‌ഘാടനം ഇന്ന്

 കെ.പി.എ കലാസാംസ്‌കാരിക വേദി പ്രവർത്തനോദ്‌ഘാടനം ഇന്ന് 

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈനിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കലാസാംസ്‌കാരിക വേദി പ്രവർത്തനോദ്‌ഘാടനം ഇന്ന് (18 നവംബർ) വൈകിട്ട് 7 : 30 നു  ഖമീസ് സാംബശിവൻ നഗറിൽ വച്ച് സാമൂഹ്യ പ്രവർത്തകനായ ശ്രീ. കെ. ആർ. നായർ നിർവഹിക്കും. മാധ്യമ പ്രവർത്തകനായ ശ്രീ. പ്രദീപ് പുറവങ്കര മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ  ചിത്രകാരനായ  ശ്രീ. ആൽബർട്ട് ആന്റണി (ആപ്പിൾ തങ്കശ്ശേരി) കലാസാംസ്‌കാരിക വേദിയുടെ നാമകരണം നിർവഹിക്കും. കെ.പി.എ യിലെ കലാകാരന്മാരുടെ ഒരു സംഗമം കൂടിയായിരിക്കും ഇന്ന് നടക്കുന്നത് എന്ന് കൺവീനർ അനൂപ് തങ്കച്ചൻ, സന്തോഷ് കാവനാട് എന്നിവർ അറിയിച്ചു. 

No comments

Powered by Blogger.